തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

HIGHLIGHTS : 4 people injured in stray dog ​​attack

cite

കുറ്റിപ്പുറം: തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ആതവനാട് മേല്‍പ്പത്തൂരില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് തെരുവുനായ ആക്രമണമുണ്ടായത്.

ഞായര്‍ പകല്‍ പാലേരി കുണ്ടില്‍ സെയ്താലി ഹാജി, ചെങ്ങണക്കാട്ടില്‍ കോയ എന്നിവര്‍ക്കാണ് കടിയേറ്റത്. ഞായര്‍ രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളായ കോളക്കാട്ടില്‍ ഫസീം റഹ്മാന്‍, മുളക്കത്തൊടി മുഹമ്മദ് ഫായിസ് എന്നിവരെയാണ് കടിച്ചത്.

നാലുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!