HIGHLIGHTS : Muslim League conference concludes in Parappanangadi

പരപ്പനങ്ങാടി:അനീതിയുടെ കാലം അതിജീവനത്തിന്റെ രാഷട്രീയം എന്ന പ്രമേയത്തില്‍ നടന്ന മുനിസിപ്പല്‍ മുസ്‌ലിംലീഗ് സമ്മേളനം സമാപിച്ചു. കെ.പി.എ മജീദ് എം.എല്‍.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് അലിഹാജി തെക്കെപാട്ട് അധ്യക്ഷനായി.

മുന്‍ മന്ത്രി പി.കെ.അബ്ദുറബ്ബ്, സംസ്ഥാന സിക്രട്ടറി കെ.എം.ഷാജി, യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ:ഹാരിസ് മീരാന്‍ മണ്ഡലം പ്രസംഗിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ജന:സിക്രട്ടറി സി.അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും ഖജാഞ്ചി മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി നന്ദിയും പറഞ്ഞു.
പി.എസ്.എച്ച് തങ്ങള്‍, കെ.കുഞ്ഞി മരക്കാര്‍, വി.പി.കോയഹാജി, സി.ടി.നാസര്‍, ഉമ്മര്‍ഒട്ടുമ്മല്‍, അലിഹാജി തെക്കേപ്പാട്, സി.അബ്ദുറഹിമാന്‍കുട്ടി, മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി, അഡ്വ: കെ.കെ.സൈതവി, എച്ച്.ഹനീഫ, പി.വി.കുഞ്ഞി മരക്കാര്‍, പി.അലി അക്ബര്‍, കെ.എസ് സൈതലവി, നവാസ് ചിറമംഗലം, എ.സിദ്ധീഖ്, പി.പി.ഷാഹുല്‍ ഹമീദ്, ആസിഫ് പാട്ടശ്ശേരി, വി.എ.കബീര്‍, കെ.പി.നൗഷാദ്, എ.മുഹമ്മദ് ബിഷര്‍, സിദ്ധീഖ് കളത്തിങ്ങല്‍, റഫീഖ് ഉള്ളണം നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു