മൂന്നിയൂര്‍ കളിയാട്ടം കാപ്പൊലിച്ചു

മൂന്നിയൂര്‍: മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് സമാപനം കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടത്തിന് കാപ്പൊലിച്ചു. ക്ഷേത്ര മുലസ്ഥാനമായ ചാത്തന്‍ കളരിയില്‍ വൈകിട്ടാണ് കാപ്പൊലിക്കല്‍ ചടങ്ങ് നടന്നത്.

കളിയാട്ടത്തിനുള്ള അനുവാദം ചോദിച്ച മൂത്ത വൈദ്യര്‍ക്ക് ക്ഷേത്രം കാരണവര്‍ വിളിവെള്ളി കൃഷ്ണന്‍കുട്ടി നായര്‍ അനുവാദം നല്‍കി. ഇനി പതിനേഴ് ദിവസം കളിയാട്ടം നടക്കും. 30നാണ് പ്രസിദ്ധമായ കോഴിക്കളിയാട്ടം.

മതസൗഹാര്‍ദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങള്‍ കളിയാട്ടക്കാവിലെത്തും. കാപ്പൊലിക്കല്‍ നടന്നതോടെ അടുത്ത ദിവസങ്ങളില്‍ പൊയ്ക്കുതിരാ സംഘങ്ങള്‍ ഊരുചുറ്റും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top