പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 4 പേര്‍ അറസ്റ്റില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലുപേര്‍ അറസ്റ്റില്‍. പൂക്കോട്ടൂര്‍ പള്ളിപ്പടി കോതോടി മജീദ്(52), പൂക്കോട്ടൂര്‍ തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54), പൂക്കോട്ടൂര്‍ ചോലമുക്ക് സ്വദേശി കറുത്തേടത്ത് കെ പി അഷറഫ്(42), പൂക്കോട്ടൂര്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവന്‍(മാധവന്‍ 35) എന്നിവരാണ് പിടിയിലായത്.

മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കഴിഞ്ഞ പത്തിന് രാത്രി പതിനൊന്നു മണിയോടെ ബലമായി കടത്തിക്കൊണ്ടുപോയി പൂക്കോട്ടൂര്‍ അറവങ്കരയിലുള്ള മുറിയില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

എഎസ്‌ഐ വേലായുധന്‍, കെ.കെ ജസീര്‍, ദ്വിതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top