Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെറിയമുണ്ടം ഗവ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉള്ള എം.ബി.എ അല്ലെങ്കില്‍ ബിബിഎ/സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് എന്നിവയിലുള്ള ബിരുദം, കൂടാതെ രണ്ടു വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് (കമ്മ്യൂണിക്കേഷന്‍ സ്‌കില്‍), ബേസിക് കമ്പ്യൂട്ടര്‍ (പ്ലസ്ടു/ ഡിപ്ലോമ ലെവല്‍) എന്നിവയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 22 വ്യാഴാഴ്ച രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0494-2967887.

കാര്‍ഡിയോളജിസ്റ്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിനു കീഴില്‍ സൂപ്പര്‍ സ്‌പെഷലിസ്റ്റ് ഡോക്ടറെ (കാര്‍ഡിയോളജിസ്റ്റ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് വഴി സെപ്തംബര്‍ 29 നുള്ളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങളും   വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍ 9946105490.

sameeksha-malabarinews

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്ചറർ

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചിലേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിന് എം.ടെക് ബിരുദധാരികളെ ക്ഷണിച്ചു. താത്പര്യമുള്ളവർ 27ന് രാവിലെ 10ന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും മറ്റ് അനുബന്ധ രേഖകളുമായി ഹാജരാകണം. ഫോൺ: 0471-2307733, 8547005050.

കമ്പ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്‌മെന്റിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. ഇതിലേക്കായി സെപ്റ്റംബർ 26ന്  എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. സെപ്റ്റംബർ 24ന് വൈകുന്നേരം നാലിന്  മുൻപായി www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന്  ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

താത്കാലിക ഒഴിവ്

കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ എന്നീ ട്രേഡുകളിൽ വിവിധ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23ന് 9.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!