നൂല്‍പ്പുഴ വനത്തില്‍ പുള്ളിമാനിനെ കൊന്ന് ഇറച്ചിയാക്കിയ 4 പേര്‍ പിടിയില്‍

ബത്തേരി:വയനാട് വന്യജീവി കേന്ദ്രത്തിലെ നൂല്‍പ്പുഴ വനത്തില്‍ മാനിനെ വേട്ടയാടി ഇറച്ചി പാചകം ചെയ്യുന്നതിനിടെ നാല് പേര്‍ വനം വകുപ്പിന്റെ പിടിയിലായി. മൂക്കുത്തിക്കുന്ന് സ്വദേശികളായ പുളിക്കച്ചാലില്‍ സുനില്‍ (58) തടത്തില്‍ ചാലില്‍ സന്തോഷ് (56) വാളംവയല്‍ ശിവരാമന്‍ (65) പുത്തൂര്‍ കൊല്ലി രാധാകൃഷ്ണന്‍ (48) എന്നിവരാണ് പിടിയിലായവര്‍.

വെള്ളി രാവിലെ 7.30ന് മുത്തങ്ങ റെയിഞ്ചിലെ തോട്ടാമുല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ നൂല്‍പ്പുഴ വാളംവയലിന് സമീപത്തെ വനത്തിലാണ് പ്രതികള്‍ പുള്ളിമാനിനെ വേട്ടയാടിയത്. മാനിനെ പിടി കൂടാന്‍ പ്രതികള്‍ വനത്തില്‍ കുരുക്ക് വച്ചിരുന്നു. പുലര്‍ച്ചെ അഞ്ചോടെ കുരുക്കിലകപ്പെട്ട മാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

പരിക്കേറ്റ മാനിന് പിന്നാലെ ചെന്ന് വളര്‍ത്തു നായ്ക്കളും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പ്രതികള്‍ മാനിനെ ആയുധങ്ങള്‍ ഉപയോഗിച്ച് കൊന്നത്. പിന്നീട് സുനിലിന്റെ വീട്ടിലെത്തിച്ച് ഇറച്ചിയാക്കി പാചകം ചെയ്തു.

ഇതിനിടെയാണ് പകല്‍ രണ്ടോടെ മുത്തങ്ങ അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ സഞ്ജയ്കുമാര്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ പി കെ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ വീട് വളഞ്ഞ് പ്രതികളെയും ചാചകം ചെയ്തതടക്കമുള്ള ഇറച്ചിയും മാനിന്റെ തലയും കൊമ്പും ഉള്‍പ്പെടെ പിടികൂടിയത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top