കോഴിക്കോട് വടകരയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണ് 4 കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട് : വടകരയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് ദേഹത്തേക്ക് വീണ് 4 കുട്ടികള്‍ക്ക് പരിക്ക്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല.

പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍തന്നെ നാട്ടുകാര്‍ ഓടിയെത്തി കുട്ടികളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേര്‍ വടകരയിലെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

 

Share news
error: Content is protected !!
Scroll to Top