Section

malabari-logo-mobile

2025 ല്‍ 32 ടീമുകള്‍ പങ്കെടുക്കുന്ന ക്ലബ്ബ് ലോകകപ്പ്; ഫിഫ

HIGHLIGHTS : 32-team Club World Cup in 2025; FIFA

2025ല്‍ നടക്കുന്ന ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പില്‍ 32 ടീമുകള്‍ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഓരോ നാല് വര്‍ഷവും കൂടുമ്പോള്‍ വിപുലമായ രീതിയില്‍ ക്ലബ്ബ് ലോകകപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം. കോണ്‍ഫഡറേഷന്‍സ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ്ബ് ലോകകപ്പ് എത്തുന്നത്. മുമ്പ് കൊവിഡ് മഹാമാരി കാരണമാണ് ക്ലബ്ബ് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ ശ്രമങ്ങള്‍ നീണ്ടുപോയത്.

2026ല്‍ ഫിഫ ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി ക്ലബ്ബ് ലോകകപ്പ് കൂടി നടത്താനാണ് നിലവിലെ തീരുമാനം. യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ വേദിയാകുന്ന 2026 ലോകകപ്പില്‍ 48 രാജ്യങ്ങളാണ് ഏറ്റുമുട്ടുക. അതേസമയം, ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പിന് വേദിയൊരുക്കുക മൊറോക്കോയാണ്. ഫിഫ ലോകകപ്പില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത് സെമി ഫൈനല്‍ വരെ എത്തിയതിന് പുറമെ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് മൊറോക്കോ.

sameeksha-malabarinews

യുഎസ്എയില്‍ നിന്നുള്ള സിയാറ്റില്‍ സൗണ്ടേഴ്‌സ്, സ്‌പെയിനില്‍ നിന്നുള്ള റയല്‍ മാഡ്രിഡ്, ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലന്‍ഡില്‍ നിന്നുള്ള ഓക്ള്‍ലാന്‍ഡ് സിറ്റി എന്നീ ടീമുകളാണ് ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്.

ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ഒരു വനിതാ ക്ലബ് ലോകകപ്പും ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി ഫിഫ വനിതാ ഫുട്‌സല്‍ ലോകകപ്പും അവതരിപ്പിക്കും. ഫിഫയുടെ ക്ലബ് മത്സരത്തിന് പുറമെ അണ്ടര്‍ 17 ലോകകപ്പുകളും വാര്‍ഷിക ഫോര്‍മാറ്റിലേക്ക് മാറ്റും. ക്ലബ് ലോകകപ്പ് ഒഴികെ 2022 നും 2026 നും ഇടയിലുള്ള നാല് വര്‍ഷത്തെ സൈക്കിളില്‍ ഫിഫ 11 ബില്യണ്‍ ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!