Section

malabari-logo-mobile

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാര്‍ഷികഘോഷ സമാപന സമ്മേളനം

HIGHLIGHTS : 30th Anniversary Concluding Convocation of Parappanangady Co-operative College

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂതന സങ്കേതങ്ങളും അത്യാധുനിക സൗകര്യങ്ങളും ലഭ്യമായിട്ടും ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണത ഇന്നത്തെ തലമുറയില്‍ വ്യാപകമാകുന്നത് നാടിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കെ.പി.എ മജീദ് എം. എല്‍.എ അഭിപ്രായപ്പെട്ടു.പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാര്‍ഷികഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ചടങ്ങില്‍ കോളേജ് പ്രസിഡണ്ട് അഡ്വ. കെ. കെ സൈതലവി അധ്യക്ഷതവഹിച്ചു.

കവിയും ഗാനരചയിതാവും കേരള മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായി സംബന്ധിച്ചു. ജനുവരി 27 ആം തീയതി ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, ഗ്ലോബല്‍ അലൂമിനി മീറ്റ്, ഇന്ത്യന്‍ ആര്‍മിയുടെ മാര്‍ഷല്‍ ആര്‍ട്‌സ്, കൊമേഴ്‌സ്യ- മാനേജ്‌മെന്റ് പ്രോഗ്രാം, സ്‌പെക്ട്രം ആര്‍ട്‌സ് ഫെസ്റ്റ് എന്നിവ നടന്നു.

sameeksha-malabarinews

തിരൂരങ്ങാടി താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജെ.ഒലിവര്‍, ശ്രീജിത്ത് അരിയല്ലൂര്‍,കോളേജ് വൈസ് പ്രസിഡണ്ട് എം. അഹമ്മദലി, ജ്യോതിഷ്. കെ,റുമീഷ. പി എന്നിവര്‍ പ്രസംഗിച്ചു.കോളേജ് സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും സൈതലവി കടവത്ത് നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!