Section

malabari-logo-mobile

കണ്ണൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

HIGHLIGHTS : 30 injured in bus collision in Kannur

കണ്ണൂര്‍: സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ തളിപ്പറമ്പില്‍ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. ബസുകള്‍ അമിത വേഗതയിലായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടവിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും നാട്ടുകാരുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ബസ്സുകളുടെ ഗ്ലാസുകള്‍ തകര്‍ന്ന് വീണ് ചിതറിയത് കാരണം റോഡില്‍ ഗതാഗതം ഏറെ നേരം മുടങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇത് നീക്കം ചെയ്തശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!