
മലപ്പുറം: വ്യാജ സിഗരറ്റ് വില്‍പ്പന നട ത്തിയ സംഘം പൊലീസി ന്റെ പിടിയില്‍. കോഡൂര്‍ പൂവാട് നൗഫല്‍ (43), കോഡൂര്‍ മങ്ങാട്ടുപുലം മുഹമ്മദ് ഫായിസ് (31),അരിക്കോട് പുത്തലം അബ്ദുല്‍ വഹാബ് (44) എന്നിവരെയാണ് മലപ്പുറം എസ്എ ച്ച്ഒ പി വിഷ്ണു, എസ്‌ഐ എസ് കെ പ്രിയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
ഇവരി ല്‍നിന്നും 2260 പെട്ടിക ളില്‍നിന്നായി 22600 പാക്കറ്റ് വ്യാജ സിഗര റ്റും പിടിച്ചെടുത്തു. പി ടിച്ചെടുത്ത സിഗരറ്റിന് വിപണിയില്‍ നാല് ലക്ഷത്തോളം വില വരും. മലപ്പുറത്തും പരിസര പ്രദേശങ്ങളിലും ഐടിസി കമ്പനിയുടെ ഗോള്‍ഡ് ഫ്‌ലേക്ക് സിഗരറ്റെ ന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുന്നതായി ഐടിസി കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡി യില്‍ വിട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




