പരപ്പനങ്ങാടി റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

പരപ്പനങ്ങാടി: റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍. റെയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗില്‍ അടക്കം ചെയ്ത രീതിയിലാണ് മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തിയത്. പരപ്പനങ്ങാടി എക്‌സൈസും RPF സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന സംയുകത പരിശോധനയിലാണ് കണ്ടെത്തിയത്.

ജില്ലയിലേക്ക് കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തില്‍ മേല്‍ നടത്തിയ പരിശോധനയില്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര അറിയിച്ചു.

പരിശോധനക്ക് പ്രിവന്റീവ് ഓഫീസര്‍ പ്രഗേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, ജയകൃഷ്ണന്‍ എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ RPF ഇന്‍സ്‌പെക്ടര്‍ അജിത് അശോക്, ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top