കോട്ടയത്ത് ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ 3 മൃതദേഹങ്ങള്‍

HIGHLIGHTS : 3 bodies found on railway tracks near Ettumanoor in Kottayam

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ 5.20 നാണ് ട്രെയിന്‍ അപകട സ്ഥലത്ത് എത്തിയത്. ഈ സമയത്ത് ട്രെയിന് മുന്നിലേക്ക് മൂന്ന് പേര്‍ ചാടുകയായിരുന്നു. ഇക്കാര്യം ലോക്കോ പൈലറ്റ് തന്നെയാണ് റെയില്‍വേയില്‍ അറിയിച്ചത്.

sameeksha-malabarinews

ശരീര ഭാഗങ്ങള്‍ ചിന്നിത്തെറിച്ച നിലയിലായിരുന്നു. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. സ്ത്രീയുടേയും ഒരു കുട്ടിയുടേയും ചെരുപ്പുകള്‍ ട്രാക്കില്‍ കിടക്കുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!