Section

malabari-logo-mobile

സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

HIGHLIGHTS : 28 more posco courts in the state; The decision was taken at a cabinet meeting

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതോടെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ ആകെ എണ്ണം 56 ആയി. കോടതികള്‍ തുടങ്ങുന്ന മുറക്ക് ജഡ്ജിയെയും പുതിയ തസ്തിതകളും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

sameeksha-malabarinews

14 ജില്ലകളില്‍ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തികകള്‍ സൃഷ്ടിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റന്‍ഡന്റിന്റെ രണ്ട് തസ്തികകളും കരാര്‍ അടിസ്ഥാനത്തിലും സൃഷ്ടിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!