26 ാമത് കേരള രാജ്യന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍

തിരുവനന്തപുരം: 26 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്ത് നടക്കും. സ്ഥിരം വേദിയായിട്ടുള്ള തിരുവനന്തപുരത്ത് മാത്രമായിട്ടാണ് മേള നടക്കുക.

കൊവിഡ്മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മേള നടക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി പാലക്കാട് എന്നിങ്ങനെ 4 മേഖലകളിലായിരുന്നു ചലച്ചിത്ര മേള സംഘടിപ്പിച്ചത്.

2021 സെപ്റ്റംബര്‍ 10 നുള്ളില്‍ www.iffk.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് മേളയിലേക്കുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്.

അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേക്കാണ് സിനിമകള്‍ സമര്‍പ്പിക്കാവുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗങ്ങളിലേക്ക് പരിഗണിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top