ഷിബിന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും

കോഴിക്കോട്‌ :നാദാപുരത്ത്‌ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട തൂണേരി സ്വദേശി ഷിബിന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശനിയാഴ്‌ച വടകരയില്‍ വെച്ച്‌ നടന്ന സര്‍വ്വകക്ഷി.യോഗത്തിന്‌ ശേഷം മുഖ്യമന്ത്രി തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. കലാപത്തെ തുടര്‍ന്ന വസ്‌തുവകകള്‍ കത്തി നശിച്ചവര്‍ക്കും നഷ്ടത്തിന്റെ വ്യാപ്‌തി പരിഗണിച്ച്‌ നഷ്ടപരിഹാരം നല്‍കരമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
.
മുഖ്യമന്ത്രി നടത്താനിരുന്ന നാദാപുരം സന്ദര്‍ശനം മാറ്റിവെച്ചു. കൊലപാതകത്തിന്‌ ശേഷം നടന്ന അക്രമസംഭവങ്ങളില്‍ പോലീസ്‌ ഇന്നലെ ഒരു ബിജെപി പ്രവര്‍ത്തകരനെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ബിജെപി നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ ഇങ്ങോട്ടുള്ള യാത്ര മാറ്റിവെച്ചത്‌.

Share news
error: Content is protected !!
Scroll to Top