Section

malabari-logo-mobile

കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 22.92 കോടി: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : 22.92 crore for the development of Kollam Medical College: Minister Veena George

ജനറല്‍ സര്‍ജറി വിഭാഗം ശക്തിപ്പെടുത്തുന്നു

തിരുവനന്തപുരം: കൊല്ലം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങള്‍ക്കും ആശുപത്രി സാമഗ്രികള്‍ക്കുമായാണ് തുകയനുവദിച്ചത്. കൊല്ലം മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

sameeksha-malabarinews

കൊല്ലം മെഡിക്കല്‍ കോളേജിന് നഴ്‌സിംഗ് കോളേജ് അനുവദിച്ചു. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആദ്യമായി കൊല്ലം മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സ് ആരംഭിച്ചു. കാത്ത്‌ലാബ് ഉള്‍പ്പടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി. ആദ്യ എംബിബിഎസ് ബാച്ച് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ആരംഭിച്ചു. 2022-23 വര്‍ഷത്തേയ്ക്കുള്ള എബിബിഎസ് വിദ്യാര്‍ത്ഥി പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ജനറല്‍ സര്‍ജറി വിഭാഗം ശക്തിപ്പെടുത്തുന്നു. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ അള്‍ട്രാസൗണ്ട് കളര്‍ ഡോപ്ലര്‍, ലേസര്‍ സിസ്റ്റം, സര്‍ജിക്കല്‍ എന്‍ഡോട്രെയ്‌നര്‍, ഒടി എല്‍ഇഡി ലൈറ്റ്, ലാപ്രോസ്‌കോപ്പി ഇന്‍സ്ട്രമെന്റ് സെറ്റ് ആന്റ് ഓപ്പണ്‍ സര്‍ജറി ഇന്‍സ്ട്രമെന്റ് സെറ്റ് എന്നിവയ്ക്ക് തുകയനുവദിച്ചു. ഇഎന്‍ടി വിഭാഗത്തില്‍ വീഡിയോ ലാറിന്‌ഗോസ്‌കോപ്പ്, എന്‍ഡോസ്‌കോപ്പ് ആന്റ് ചെസ്റ്റ് ഹോള്‍ഡര്‍, 2 ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, 2 ഇഎന്‍ടി വര്‍ക്ക് സ്റ്റേഷന്‍, ടു ചാനല്‍ ഓഡിയോ മീറ്റര്‍ ആന്റ് ടൈപനോമീറ്റര്‍, മൈക്രോ ബയോളജി വിഭാഗത്തില്‍ ഫുള്ളി ഓട്ടോമെറ്റഡ് എലിസ സിസ്റ്റം, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഒപ്റ്റിക്കല്‍ ബയോമീറ്റര്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ സിആം ഹൈ എന്‍ഡ്, ഓര്‍ത്തോപീഡിക്‌സ് ഓപ്പറേഷന്‍ തീയറ്ററില്‍ 2 ഡബിള്‍ ഡൂം ഷാഡോലസ് ഓപ്പറേഷന്‍ തീയറ്റര്‍ ലൈറ്റ്, പത്തോളജി വിഭാഗത്തില്‍ ഫുള്ളി ഓട്ടോമേറ്റഡ് കോഗുലേഷന്‍ അനലൈസര്‍, വിവിധ വിഭാഗങ്ങള്‍ക്കായുള്ള റീയേജന്റ്, കെമിക്കലുകള്‍, മെഡിക്കല്‍ ഗ്യാസ്, ലൈബ്രറി ബുക്കുകള്‍ എന്നിവയ്ക്കും തുകയനുവദിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!