Section

malabari-logo-mobile

2011 ന്റെ തിളക്കം രതിച്ചേച്ചി

HIGHLIGHTS : മലയാള സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ട വര്‍ഷമാണ് 2011. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ മൂക്കുകുത്തി വീഴുമ്പോള്‍ നല്ല ചിത്രങ്ങള്‍ ജനം നെഞ്ചേറ്റുന...

മലയാള സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ട വര്‍ഷമാണ് 2011. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ മൂക്കുകുത്തി വീഴുമ്പോള്‍ നല്ല ചിത്രങ്ങള്‍ ജനം നെഞ്ചേറ്റുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. നായികാപ്രാധാന്യമുള്ള കുറച്ച് ചിത്രങ്ങള്‍ മാത്രമെ കഴിഞ്ഞ വര്‍ഷം കണ്ടൊള്ളൂ. നായകന്റെ നിഴലായി പട്ടുസാരിയുടുത്ത് കണ്ണീരണിഞ്ഞ് സ്ഥിരം നായികാവേഷങ്ങളില്‍ നിന്ന് കുതറിമാറിയ ശ്വേതാമേനോന് തന്റെ കരിയറിലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ഈ വര്‍ഷവും ലഭിച്ചു.
അനില്‍ സംവിധാനം ചെയ്ത കയത്തിലെ ചൂണ്ടയെന്ന മീന്‍കാരന്റെ മദാലസയായ ഭാര്യ താമരയായി വന്ന് യുവാക്കളുടെ ഉറക്കം കെടുത്തിയ ശ്വേത തന്നെയാണ് ആ സിനിമയെ ബോക്‌സോഫീസില്‍ പിടിച്ചുനിര്‍ത്തിയത്.
ഷാജി കൈലാസിന്റെ ‘ആഗസ്റ്റ് 15’ ലെ ഡോക്ടര്‍ വേഷത്തിന് ഒന്നും ചെയ്യാനില്ലായിരുന്നു. 70 കളിലെ മലയാളിയുടെ നൊസ്റ്റാള്‍ജിക് ഓര്‍മ്മയായ ഭരതന്റെ ‘രതിനിര്‍വ്വേദം’ പുനര്‍ജനിച്ചപ്പോള്‍ രതിച്ചേച്ചിയെ അതേ വികാരതീവ്രതയോടും എല്ലാ ഭാവങ്ങളോടെയും അവതരിപ്പിക്കുന്നതില്‍ ശ്വേത വിജയിച്ചു.
പിന്നീട് വന്ന ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ‘സാള്‍ട്ട് & പെപ്പറി’ ല്‍ ശ്വേത അവതരിപ്പിച്ച മായ കൃഷ്ണന്‍ എന്ന കഥാപാത്രം ഉജ്ജ്വലമായിരുന്നു. അത്തരമൊരു കഥാപാത്രം അനായാസം കയ്യിലൊതുക്കാനുള്ള ശ്വേതയുടെ കഴിവ് പ്രശംസനീയം തന്നെ.
ജീവിതത്തിലും ശ്വേത പുതുവഴിയിലാണ്. ഈ വര്‍ഷത്തിലാണ് ശ്വേതയുടെ വിവാഹം കഴിഞ്ഞത്.
ടെലിവിഷന്‍ അവതാരിക എന്ന നിലയിലും ഇവര്‍ ശ്രദ്ധിക്കപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!