Section

malabari-logo-mobile

വീണ്ടും ഒളിച്ചോട്ടം, ലോക്പാല്‍ അനിശ്ചിതതത്തില്‍

HIGHLIGHTS : ലോക്പാല്‍ ബില്‍ ഈ പാര്‍ലമെന്ററി സമ്മേളനത്തില്‍ നിയമമാകാന്‍ സാധ്യതയില്ല. പ്രതിപക്ഷ കക്ഷികളും, യു.പി.ഐ യിലെ ഘടക കക്ഷികളും ആവശ്യപ്പെട്ട ഭേദഗതികളില്‍ ര...

ലോക്പാല്‍ ബില്‍ ഈ പാര്‍ലമെന്ററി സമ്മേളനത്തില്‍ നിയമമാകാന്‍ സാധ്യതയില്ല. പ്രതിപക്ഷ കക്ഷികളും, യു.പി.ഐ യിലെ ഘടക കക്ഷികളും ആവശ്യപ്പെട്ട ഭേദഗതികളില്‍ രാജ്യസഭയില്‍ വോട്ടെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി അര്‍ദ്ധരാത്രി സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി അിറയിച്ചു.
രാത്രിയേറെ ചെല്ലുന്നതു വരെ ആര്‍.ജെ.ഡി യെയും ബി.എസ്.പി യെയും വശത്താക്കി ഭേദഗതി കൂടാതെ ബില്‍ പാസ്സാക്കുവാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയെങ്കിലും യു.പി.എ യിലെ ഭിന്നത ആ മോഹം തകര്‍ത്തുകളഞ്ഞു.
രാജ്യസഭയില്‍ 187 ഭേദഗതികളാണ് വിവിധ പാര്‍ട്ടികള്‍ ഈ ബില്ലിന് കൊണ്ടുവന്നത്. ലോകായുക്തയെ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തലാണെന്നും പ്രതിപക്ഷം വാദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി പി.നാരായണസ്വാമിയാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ ദുര്‍ബലവും ഭരണഘടനാവിരുദ്ധവും പ്രയോജനരഹിതവുമാണെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്ലില്‍ 24 ഭേദഗതികളാണ് സി.പി.ഐ.എം നിര്‍ദ്ദേശിച്ചത്. ഇതില്‍ പ്രധാനം കോര്‍പ്പറേറ്റുകളേയും, വിദേശഫണ്ട്്് സ്വീകരിക്കുന്ന എന്‍ജിഒകളെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമായിരുന്നു.
അഴിമതി വിരുദ്ധബില്‍ പാസ്സാക്കുന്നതിന് പുലര്‍ച്ചവരെ ഇരിക്കാന്‍ തയ്യാറാണെന്ന് സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ അിറയിച്ചെങ്കിലും സഭയില്‍ കേവലഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ രാത്രി പന്ത്രിണ്ടിന് സാങ്കേതിക കാരണം പറഞ്ഞ് സഭ നിര്‍ത്തി തടിയൂരുകയായിരുന്നു.
സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 വോട്ടാണ് വേണ്ടിയിരുന്നത്. എന്നാല്‍ യു.പി.ഐ യുടെ അംഗസംഖ്യ 98 മാത്രമാണ്.
3 ജിയും, 2 ജിയും, കോമണ്‍ വെല്‍ത്തും, ആദര്‍ശ് ഫ്‌ളാറ്റും പോലുയുള്ള അഴിമതി കഥകള്‍ നിറഞ്ഞാടുന്ന രാജ്യത്ത് അത് തടയാന്‍ ശക്തമായൊരു നിയമനിര്‍മ്മാണം എന്ന സ്വപ്നം സര്‍ക്കാരിന്റെ ഇടപെടലോടെ ഇല്ലാതാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!