കള്ളത്തോക്കുമായി 2പേർ പിടിയിൽ

HIGHLIGHTS : 2 people arrested with illegal firearms

എടക്കര : നൈറ്റ് പെട്രോളിങ്ങിനിടെ കള്ളത്തോക്കുമായി രണ്ടുപേരെ എടക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഞായർ പുലർച്ചെ ഒന്നരക്കാണ് ലൈസൻസ് ഇല്ലാത്ത ഒറ്റക്കുഴൽ തോക്കുമായി ചുങ്കത്തറ പള്ളിക്കു ത്ത് കുഞ്ഞൻപടിയിൽവച്ച് പാലാങ്കര തെക്കേപ്ലാതോട്ടത്തിൽ ബിനു (46), മുത്തേടം, കാരപ്പുറം ആലിൻ്റെ കിഴക്കേതിൽ സനൽകുമാർ (54) എന്നിവർ പിടിയിലായത്. ഇവർ സഞ്ചരിച്ച ജീപ്പിൽനിന്നുമാണ് തോക്ക് പിടിച്ചെടുത്തത്.

ലോഡഡ് തോക്കായിരുന്നു. രണ്ട് തിരകളും പിടികൂടി.

മൃഗവേട്ടക്ക് പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആംസ് ആക്ട് പ്രകാരം കേസെടുത്തു. ഇരുവരെയും മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!