എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം: പ്രതിക്ക് എട്ടുവർഷം തടവ്

HIGHLIGHTS : Sexual assault on eight-year-old girl: Accused gets eight years in prison

കോഴിക്കോട് : എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടുവർഷം തടവും 50,000 പിഴയും ശിക്ഷ. ഒങ്ങോറമലയിലെ മടവൂർ സ്വ ദേശി ഗോവിന്ദൻകുട്ടിയെ (54)ആണ് കോഴിക്കോട് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി സി എസ് അമ്പിളി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. നടന്നുപോകുകയായിരുന്ന കുട്ടിയോട് റോഡിൽവച്ചാണ് പ്രതി അതിക്രമം നടത്തിയത്.

കൊടുവള്ളി പൊലീസ് സബ് ഇൻസ്പെക്ടർ എ പി അനൂപ് രജിസ്റ്റർചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പി കെ അഷറഫാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യു ഷനുവേണ്ടി അഡ്വ. ആർ എൻ രഞ്ജിത് ഹാജരായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!