
നിലമ്പൂര്‍: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 17.5 കിലോ ചന്ദനമുട്ടികളുമായി രണ്ട് കോഴിക്കോട് സ്വദേശികള്‍ നിലമ്പൂര്‍ വനം ഫ്‌ളൈയിങ് സ്വ കാഡിന്റെ പിടിയിലായി. പന്തീരം ങ്കാവ് ചിറ്റലക്കോട് സിദ്ദിഖ് (51), പന്തീരംങ്കാവ് പെരുമണ്ണ വലിയ പുലപറമ്പില്‍ അബ്ദുള്‍ മുനീര്‍ (41) എന്നിവരാണ് അരിക്കോട് എട വണ്ണപാറയില്‍നിന്നും പിടിയിലാ യത്.
കോഴിക്കോട് വനം വിജില ന്‍സ് ഡിഎഫ്ഒ വി പി ജയപ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരി ശോധനയിലാണ് അറസ്റ്റ്. ചന്ദന മുട്ടികള്‍ കടത്തിയ വാഹനവും പിടിച്ചെടുത്തു.
ചന്ദനമുട്ടികളും പ്രാഥമിക മഹസ്സര്‍ തയ്യാറാക്കിയ ശേഷം തുടരന്വേഷണത്തിന് എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ വനം സ്റ്റേഷന് കൈമാറി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി ബിജേഷ് കുമാര്‍, ഫോറസ്റ്റുമാ രായ കെ രാജേഷ്, സി കെ വി നോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ എന്‍ പി പ്രദീപ് കുമാര്‍, സി അനില്‍കുമാര്‍, പി പി രതീഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




