സിബിഐ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന കണ്ണൂര്‍ ചാലാട് സ്വ ദേശിയായ പ്രവാസിയുടെ 13 ലക്ഷം രൂപ തട്ടിയ സംഘത്തി ലെ രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ ശാന്തിനഗര്‍ പള്ളിവള പ്പില്‍ ഹൗസില്‍ ജിതിന്‍ദാസ് (20), ആലപ്പുഴ യാഫിപുരയി ടം ഹൗസില്‍ ഇര്‍ഫാന്‍ ഇഖ്ബാല്‍ (23) എന്നിവരെയാ ണ് എറണാകുളത്തുവച്ച് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. സംഘത്തിലെ മറ്റു ള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു. നിരവധി പ്പേര്‍ ഇവരുടെ തട്ടിപ്പിനിരയാ യതായി സൂചനയുണ്ട്.

ആഗസ്ത് 6 മുതല്‍ 8 വരെ യുള്ള ദിവസങ്ങളിലായി 12,91,000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പരാതിക്കാര ന്റെ ഫോണ്‍നമ്പറും ബാങ്ക് അക്കൗണ്ടും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോ ഗിക്കുന്നതായും ഡല്‍ഹി സൈബര്‍ ക്രൈമില്‍ വെര്‍ ച്വല്‍ അറസ്റ്റ് രേഖപ്പെടുത്തിയ തായും ഭീഷണിപ്പെടുത്തിയാ യിരുന്നു തട്ടിപ്പ്. പിടിയിലായ ഇര്‍ഫാന്‍ ഇഖ്ബാല്‍ മറ്റൊരു സാമ്പത്തികത്തട്ടിപ്പ് കേസി ലും പ്രതിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top