
പെരിന്തല്‍മണ്ണ: മയക്കുമരുന്നുമായി ഇതരസംസ്ഥാനക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സൈനുല്‍ ഷെയ്ഖ് (35), ഒഡിഷ സ്വദേശിനി ഐറിന്‍ നെസ്സ് (41) എന്നിവരാണ് മങ്കടയില്‍ പിടിയിലായത്. വെള്ളിയാഴ്ച പെരിന്തല്‍മണ്ണ എക്‌സൈസ് സംഘവും എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം ഹെറോയിനുമായി ഇവര്‍ പിടിയിലായത്.
മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. പെരിന്തല്‍മണ്ണ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം യൂനുസ്, കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, അസി. ഇന്‍സ്‌പെക്ടര്‍ കെ രാമന്‍കുട്ടി, പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ റഫീഖ്, സി തേജസ്, അച്യുതന്‍, ഷഹദ് ശരീഫ്, കെ സിന്ധു, ലിന്‍സി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




