ചങ്ങരംകുളത്ത് വീട്ടമ്മയെ ആക്രമിച്ച് നാലര പവന്‍ കവര്‍ന്നു; തടയാന്‍ ശ്രമിച്ച മകന് പരിക്ക്

ചിയ്യാനൂരില്‍ വീട്ടമ്മയെ ആക്രമിച്ച് നാലര പവന്‍ കവര്‍ന്നു.വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് നാലര പവന്‍ കവര്‍ന്നു. തടയാന്‍ ശ്രമിച്ച മകനും പരിക്കേറ്റു. ചിയ്യാനൂര്‍ സ്വ ദേശി വട്ടപ്പറമ്പില്‍ മണിയുടെ ഭാര്യ പ്രമീള (44), മകന്‍ മിഥുന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെള്ളി രാത്രിയാണ് സംഭവം. മാസ്‌ക് ധരിച്ച് രണ്ടുപേര്‍ നാലര പവന്റെ മാല പിടിച്ചുവലിക്കാന്‍ ശ്രമിച്ചു. ബഹളംകേട്ട് മകന്‍ മിഥുനെത്തി തടയാന്‍ ശ്രമിച്ചെങ്കിലും അമ്മയേയും മകനെയും അക്രമിച്ചു ഇതിനിടെ പ്രമീളയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റ അമ്മയേയും മകനെയും ചങ്ങ രംകുളത്തെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. പ്രമീളയുടെ ഭര്‍ത്താവ് മണി ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top