
കുവൈത്ത് : കുവൈത്തിലെ അബ്ബാസിയയില്‍ തീപിടിത്തത്തില്‍ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിന്‍ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്.
ഒരു അപാര്‍ട്മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്.
ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തില്‍ തിരിച്ചെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



