പരപ്പനങ്ങാടി ജി.എം. എല്‍ പി സ്‌കൂളില്‍ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി ജി.എം. എല്‍ പി സ്‌കൂളില്‍ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു . മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി പി ഷാഹുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, മുന്‍ വൈസ് ചെയര്‍മാന്‍ H ഹനീഫ, പിടിഎ പ്രസിഡന്റ് ഷറഫു, വൈസ് പ്രസിഡന്റ് സുബൈര്‍, ജലീല്‍, അഷറഫ്, കുഞ്ഞിമരക്കാര്‍, എന്നിവര്‍ സംസാരിച്ചു.

നീറ്റ് എക്‌സാമില്‍ വിജയിച്ച റഷീദമഹ്‌സൂനെ ചടങ്ങില്‍ ആദരിച്ചു. പ്രധാന അധ്യാപിക സുഷമ്മാ കണിയാട്ടില്‍ സ്വാഗതവും വിജില ടീച്ചര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top