1.83 ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്: വില്‍പ്പനയ്ക്കായി എത്തി 1.830 എംഡിഎംഎയുമായി രണ്ടു പേരെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. പെരിന്തല്‍മണ്ണ ഏലംകുളം കുന്നക്കാവ് കാരക്കല്‍ വീട്ടില്‍ മുസ്തഫ (36), തെങ്കര പുഞ്ചക്കോട് കുരിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷനൂബ് (23) എന്നിവരെയാണ് എസ്‌ഐ എ കെ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ശനി രാത്രി 11ന് പുഞ്ചക്കോടാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ബൈക്കില്‍ ഇരുന്ന മുസ്തഫയെ ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിഗരറ്റ് കൂടില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. സമീപത്ത് കട നടത്തുന്ന ഷനൂബ് ആവശ്യപ്പെട്ടിട്ടാണ് മയക്കുമരുന്ന് എത്തിച്ചത്.

ചെര്‍പ്പുളശേരിയിലെ ഒരാളില്‍ നിന്നാണ് വാങ്ങിയതെന്നും മുസ്തഫ മൊഴിനല്‍കി. ഷനൂബിനെയും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നിനായി 3,000 രൂപ നല്‍കിയതിന്റെ തെളിവും ഇലക്ട്രോണിക്‌സ് ത്രാസ്, കവറുകള്‍ എന്നിവയും കണ്ടെത്തി. എസ്‌ഐ സുഹൈല്‍, സീനിയര്‍ സിപിഒ അഭിലാഷ്, മുബാറക്ക് അലി എന്നിവര്‍ ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്. നാട്ടു കല്‍ സിഐ എ ഹബീബുള്ളയുടെ സാന്നിധ്യത്തിലായിരുന്നു ദേഹ പരിശോധന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top