തിരുവനന്തപുരം: ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള തുക കുടിശ്ശികയായതിനെ തുടര്‍ന്ന് വാഹനങ്ങളില്‍ ഇന്ധനമടിക്കാനാകാതെ കേരളാ പോലീസ്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്എപി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി.
കെഎസ്ആര്‍ടിസി പമ്പില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്പില്‍ നിന്നോ കടമായി ഇന്ധനമടിക്കണമെന്ന് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി.
ഇന്ധന കമ്പനികള്‍ രണ്ടര കോടി രൂപയാണ് പൊലീസ് നല്‍കാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച പണം കഴിഞ്ഞെന്ന് ഡിജിപി പറഞ്ഞു. കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഡിജിപി വ്യക്തമാക്കി. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ പണം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.




