Section

malabari-logo-mobile

ചലച്ചിത്രോത്സവത്തിലും ചുംബന സമരം

HIGHLIGHTS : തിരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചുംബന സമരം നടന്നു. മേളയുടെ പ്രധാനവേദിയായ കൈരള തിയ്യേറ്ററിന്‌ മുമ്പില്‍ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ ചുംബന...

iffk2തിരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചുംബന സമരം നടന്നു. മേളയുടെ പ്രധാനവേദിയായ കൈരള തിയ്യേറ്ററിന്‌ മുമ്പില്‍ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ ചുംബനസമരം നടന്നത്‌. സമരക്കാര്‍ക്കെതിരെ ചിലര്‍ രംഗത്തെത്തിയെങ്കിലും പോലീസ്‌ ഇടപെട്ടതിനാല്‍ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.

വന്‍ സ്‌ത്രീ പങ്കാളിത്തമാണ്‌ സമരത്തിനുണ്ടായത്‌. ഫാസിസത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സമരം. കിസ്സ്‌ ഓഫ്‌ ലവിന്റെ ഫേസ്‌ബുക്ക്‌ പേജില്‍ കഴിഞ്ഞ ദിവസം തന്നെ സമരം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ കൈരളി തീയ്യേറ്ററിന്‌ മുന്നില്‍ കനത്ത പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡെലിഗേറ്റുകളെ മാത്രമെ തിയ്യേറ്ററിനുള്ളിലേക്ക്‌ പ്രവേശിപ്പിച്ചിരുന്നൊള്ളു.

sameeksha-malabarinews

ചലച്ചിത്രോത്സവത്തിലെ ചുംബന സമരം മുമ്പ്‌ നടന്ന മൂന്ന്‌ സമരങ്ങളേക്കാള്‍ വ്യത്യസ്‌തമായിരുന്നു. കൊച്ചിയിലും കോഴിക്കോടുമെല്ലാം ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ സോഷ്യല്‍ മീഡിയകളിലൂടെ സമരത്തിന്‌ വലിയ പ്രചാരം നല്‍കിയരുന്നു. അതുകൊണ്ടുതന്നെ ഇതിനെ എതിര്‍ക്കാനും സംഘടിക്കാനും സമയം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ വളരെ പെട്ടാണ്‌ സമരം പ്രഖ്യാപനം നടന്നത്‌.

സമരത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ ഡെലിഗേറ്റുകളായെത്തിയവരായിരുന്നു. സദാചാര പോലീസിനെതിരെയും ഫാസിസത്തിനെതിരെയും മുദ്രാവാക്യങ്ങളെഴുതിയ പോസ്‌റ്ററുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമരം നടത്തിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!