12 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; ബന്ധുവിന് 18 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: 12 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിന് മഞ്ചേരി സ്‌പെ ഷ്യല്‍ പോക്‌സോ കോടതി 18 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വി ധിച്ചു. മഞ്ചേരി പെരിമ്പലം സ്വ ദേശിയായ 42കാരനെയാണ് ജഡ്ഡി എ എം അഷ്‌റഫ് ശിക്ഷി ച്ചത്. 2018 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം.

പോക്‌സോ ആക്ടിലെ മൂന്ന് വകുപ്പുകളിലായി അഞ്ച് വര്‍ ഷംവീതം കഠിന തടവ്, അരല ക്ഷം രൂപ പിഴ എന്നിങ്ങനെ യാണ് ശിക്ഷ. കുട്ടിക്ക് മാന ഹാനി വരുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവും 25,000 രൂപ വി ധിച്ചു. പിഴയടക്കാത്ത പക്ഷം നാല് വകുപ്പുകളിലും രണ്ട് മാ സംവീതം അധിക തടവും അനുഭവിക്കണം. തടവുശി ക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെ ങ്കില്‍ തുക അതിജീവിതക്ക് നല്‍കണം. സര്‍ക്കാരിന്റെ വി കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീക രിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി.

മഞ്ചേരി പൊലീസ് എസ്.ഐ മാരായിരുന്ന ഇ ആര്‍ ബൈജു, പി കെ അബുബക്കര്‍ എന്നിവ രാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജ യ സ്‌പെഷ്യല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ എ സോമസുന്ദരന്‍ 14 സാക്ഷികളെ വിസ്മരിച്ചു. 18 രേഖകളും ഹാജരാക്കി. അസി. എസ്‌ഐ എന്‍ സല്‍മയായിരു ന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. പ്രതി യെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top