
കോഴിക്കോട്: പന്തീരാങ്കാവ് മാത്തറയില്‍ വ്യദ്ധദമ്പതികളെ കുത്തിപ്പരിക്കേ ല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍ തി രുരങ്ങാടി ചന്തപ്പടി ചുണ്ടയില്‍ വീട്ടില്‍ ഹസീമുദ്ദിനെ(30)യാണ് ജില്ലാ പൊലീസ് മേധാവി ടി നാ രായണന്റെ നേതൃത്വത്തിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂ പ്പും ഫറോക്ക് അസി. കമീഷ ണര്‍ എ എം സിദ്ദിഖിന്റെ നേതൃ ത്വത്തില്‍ പന്തീരാങ്കാവ് ഇന്‍സ്‌പെ ക്ടര്‍ ജി ബിജുകുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ആഗസ്ത് 27ന് പുലര്‍ച്ചെയാണ് സംഭവം.
വളര്‍ത്തു നായയു മായി പ്രഭാത സവാരിക്ക് പോയ വയോധി കനെ നി രീക്ഷിച്ച ശേഷം സ്ത്രീ മാത്രമേ വീട്ടിലുള്ളൂ എന്നുറ പ്പുവരുത്തി വീടിന്റെ മുന്‍വശത്തു കൂടി കയറി വീട്ടമ്മയെ പിന്നില്‍നി ന്ന് മുഖം പൊത്തി ആക്രമിച്ച് കത്തിവീശി മാല കവരുകയായിരുന്നു. തടയാന്‍ ശ്രമിച്ച വീട്ടമ്മയു ടെ കൈ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിവള ഊരിപ്പെടുക്കുന്നതിന 1 ഊരിയെടുക്കുന്നതിനി ടെ ഭര്‍ത്താവ് എത്തിയപ്പോള്‍ അദ്ദേഹത്തെ തള്ളിയിട്ട് കടന്നു കളയുകയുകയായിരുന്നു. വീട്ടമ്മ യുടെ വിരലിന് പത്ത് തുന്നലുണ്ട്. ഭര്‍ത്താവിന്റെ കൈക്കും മുറിവേറ്റു. കേസിന്റെ ഗൗരവം കണക്കി ലെടുത്ത് ജില്ലാ പൊലീസ് മേധാ വിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ഗ്രൂപ്പിലേക്ക് അന്വേഷ ണം എത്തുകയും 17 ദിവസത്തി നുള്ളില്‍ പ്രതിയെ പിടികൂടുകയു മായിരുന്നു.
15 ദിവസത്തിനുള്ളില്‍ ഇരുന്നു റോളം സിസിടിവി ദൃശ്യങ്ങളാണ് അന്വേഷക സംഘം പരിശോധിച്ച ത്. പ്രതി താമസിക്കാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ബന്ധ പ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് നടക്കാവ് ഭാഗത്തുള്ള ആഡംബര ഫ്‌ലാറ്റില്‍ കഴിയുന്നുവെന്ന വിവരം ലഭിക്കു കയും പിടികൂടുകയും ചെയ്തത്.
സ്വര്‍ണം വീണ്ടെടുക്കുന്നതി നും മറ്റുമായി പ്രതിയെ കസ്റ്റഡി യില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജ രാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




