15കാരിയെ പീഢിപ്പിച്ച മോഷ്ടാവ്‌ അറസ്റ്റില്‍

Untitled-1 copyകോട്ടക്കല്‍: 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച യുവാവ്‌ അറസ്റ്റില്‍. നിരവധി മോഷണക്കെസില്‍ പ്രതിയായ കുന്നത്ത്‌ വളപ്പില്‍ ഷമി(26) ആണ്‌ അറസ്റ്റിലായത്‌. നിരവധി കേസുകളുള്ള ഇയാള്‍ പിടികിട്ടാപ്പുള്ളിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ശനിയാഴ്‌ച കാടാമ്പുഴ ബസ്‌ സ്റ്റാന്റ്‌ പരിസരത്തുനിന്നാണ്‌ ഇയാള്‍ പിടിയിലായത.്‌ സംശയാസ്‌പദമായ സാഹചര്യത്തില്‍ മോഷ്ടിച്ച ബൈക്കുമായി കറങ്ങുകയായിരുന്ന ഇയാളെ വളാഞ്ചേരി സിഐ കെജി സുരേഷും പാര്‍ട്ടിയും അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top