വിലക്കയറ്റത്തിനെതിരെ വനിതാ ജീവനക്കാരുടെ ധര്‍ണ്ണ

Vanitha dharna udghadanam V P Sakhariyaമലപ്പുറം:അവശ്യ സാധനങ്ങളുടെ വില കുറക്കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍സ്റ്റേഷനു മുന്നില്‍ വനിതാ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി.സഖറിയ ഉദ്‌ഘാടനം ചെയ്‌തു. സോഫിയ.ബി.ജെയിന്‍സ്‌, ടി.എം.ഋഷികേശന്‍, കെ.മോഹനന്‍ സ്വാഗതവും,കെ.പി.പുഷ്‌പ എന്നിവര്‍ സംസാരിച്ചു. മേരി ഏലിയാസ്‌, കെ.കാഞ്ചന, പി.പ്രേമലത, പി.ലക്ഷ്‌മി എന്നിവര്‍ ധര്‍ണ്ണക്ക്‌ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top