Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ

HIGHLIGHTS :   മുംബൈ:  മഹാരാഷ്ട്രയിലയില്‍‌  ബുധനാഴ്‌ച രാത്രി മുതല്‍ 15 ദിവസത്തേക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു സംസ്ഥാനത്ത്‌ കോവിഡിന്റെ വ്യാപനം സങ്കീര്‍ണ്ണമാ...

 

file photo

മുംബൈ:  മഹാരാഷ്ട്രയിലയില്‍‌  ബുധനാഴ്‌ച രാത്രി മുതല്‍ 15 ദിവസത്തേക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു സംസ്ഥാനത്ത്‌ കോവിഡിന്റെ വ്യാപനം സങ്കീര്‍ണ്ണമായി തുടരുന്നതിനാലാണ്‌ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്‌. ബുധനാഴ്‌ച രാത്രി എട്ടുമണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന്‌ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു സംസ്ഥാനത്ത്‌ മുഴുവന്‍ 144 നിലവില്‍ വരുമെന്നും എന്നാല്‍ ഇത്‌ ലോക്ക്‌ ഡൗണ്‍ എന്ന്‌ പറയാനാവില്ലെന്നും ഉദ്ധവ്‌ താക്കറെ പറഞ്ഞു.

അവശ്യസര്‍വ്വീസുകള്‍ക്ക്‌ മാത്രം രാവിലെ എഴുമണിമുതല്‍ രാത്രി എട്ടുവരെ യാത്ര അനുവദിക്കും. നാലില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ല.

sameeksha-malabarinews

മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ കൊമേഴ്‌സ്‌, ഇന്ധനവിതരണം എന്നിവ മാത്രമെ അനുവദിക്കു. പൊതുഗതാഗതം നിര്‍ത്തിവെക്കില്ല, എന്നാല്‍ അവശ്യ യാത്രകള്‍ക്ക്‌ മാത്രമെ ജനങ്ങള്‍ ബസ്സുകളിലും ട്രെയിനുകളിലും സഞ്ചരിക്കാവു എന്നും നിര്‍ദ്ദേശമുണ്ട.

ചൊവ്വാഴ്‌ച മഹാരാഷ്ട്രയില്‍ 60,212 പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സംസ്ഥാനത്ത്‌ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതയിലും കുറവ്‌ സംഭവിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!