ചെന്നൈ: കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെത്തുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കുന്നു ചെക്ക് പോസ്‌റ്റുകളില്‍ കര്‍ശന പരിശോധന ആരംഭിച്ചു.
വിഷു അവധിക്കാലം പ്രമാണിച്ച് ഊട്ടി, കൊടൈക്കനാല്‍ അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികള്‍ എത്താനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.
ഊട്ടിയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രവേശനത്തിനും സമയം ചിലവഴിക്കുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. ഒരു മണിക്കൂര്‍ മാത്രമായിരിക്കും പ്രവേശനംസമയം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴയും ഈടാക്കും.




