മുഖ്യമന്ത്രി വിഷു ആശംസകൾ നേർന്നു
രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിൽക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വപൂർണ്ണമായ മൂല്യങ്ങൾ ജീവിതത്തിൽ ഉൾച്ചേർക്കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. എല്ലാ ഭേദ ചിന്തകൾക്കും അതീതമായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്നതാവട്ടെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മലയാളികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൃദ്യമായ വിഷു ആശംസകള്‍ നേര്‍ന്നു. കോവിഡിന്റെ രണ്ടാം വരവ് മനുഷ്യരാശിയെ ആശങ്കപ്പെടുത്തുന്നതിനിടയിലാണ് ഇത്തവണ വിഷു വന്നെത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെ കരുതലോടും ജാഗ്രതയോടും വേണം വിഷുവിനെ വരവേല്‍ക്കേണ്ടത്. മഹാമാരിയുടെ ഈ ഇരുണ്ട ദിനങ്ങളില്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും പൂത്തിരിയുമായെത്തുന്ന വിഷു നമുക്ക് പ്രത്യാശയുടെ പുതിയ പുലരി പ്രദാനം ചെയ്യട്ടെയന്ന് രമേശ് ചെന്നിത്തല ആശംസിച്ചു.




