രാമനാട്ടുകരയില്‍ വന്‍ മയക്കുമരുന്നുവേട്ട മൂന്ന്‌ കോടി രൂപയുടെ ഹാഷിഷ്‌ ഓയില്‍ പിടികൂടി

കോഴിക്കോട്‌ : കോഴിക്കോട്‌ രാമനാട്ടുകരയില്‍ എക്‌സൈസ്‌ വന്‍ മയക്കുമരുന്ന്‌ വേട്ട്‌ നടത്തി. മൂന്ന്‌ കോടി വിലവരുന്ന ഹാഷിഷ്‌ ഓയിലുമായി ഒരാള്‍ പിടിയല്‍. കോഴിക്കോട്‌ ഫ്രാന്‍സിസ്‌ റോഡ്‌ സ്വദേശി അന്‍വറാണ്‌ ഇന്ന്‌ പുലര്‍ച്ചെ രാമനാട്ടുകര ബസ്‌ സ്റ്റാന്‍ഡില്‍ വെച്ച്‌ ഫറൂഖ്‌ എക്‌സൈസിന്റെ പിടിയിലാകുന്നത്‌.

മൂന്നു പൊതികളില്‍ ബാഗില്‍ സൂക്ഷിച്ചനിലയിലായിരുന്നു ഹാഷിഷ്‌ ഓയില്‍. ആന്ധ്രയിലെ വിജയവാഡയില്‍ നിന്നും അന്‍വര്‍ ഹാഷിഷ്‌ ഓയിലുമായി ബസ്സിലാണ്‌ സഞ്ചരിച്ചത്‌. ഇയാള്‍ ഇവിടെ എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ നടത്തിയ വാഹനപരിശോധനയിലാണ്‌ ഇയാള്‍ പിടിയിലായത്‌.

ഇതിന്‌ പിറകില്‍ വലിയൊരു മയക്കുമരുന്ന്‌ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ എക്‌സൈസിന്‌ ലഭിച്ച വിവരം. ഇവരെ കുറിച്ചുള്ള അന്വേഷണം വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമാക്കുമെന്ന്‌ ഏക്‌സൈസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top