കോഴിക്കോട്: കൊവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലേക്ക് മടങ്ങി. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌് മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഇന്ന് ഉച്ചയ്‌ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങിയ അദേഹം കണ്ണൂരിലെ വീട്ടില്‍ ഒരാഴ്‌ച വിശ്രമിക്കും. മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ്, കൊച്ചുമകന്‍ ഇഷാന്‍ എന്നിവരും കൊവിഡ് മുക്തരായി. ഭാര്യ കമല കൊവിഡ് ബാധിതയാണെങ്കിലും വീട്ടിലേക്ക് മടങ്ങി. ചികിത്സ അവിടെ തുടരും.
കൊവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബാഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദേഹത്തിനും കൊവിഡ് ചികിത്സ നടത്തിയത്.




