ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു;വീടുവിട്ടിറങ്ങിയ 14 കാരന്‍ മരിച്ച നിലയില്‍

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരു മ്പിശ്ശേരി ഷാബിയുടെ മകന്‍ ആകാശ് (14) നെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്ന തിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ സൈക്കിളും ചെരിപ്പും കുളത്തിനു സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പോലീസും ബന്ധുക്കളും പറയുന്നത്. ഇതുകാരണം കുട്ടി മനോവിഷമത്തില്‍ ആയിരുന്നു. പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാരില്‍ നിന്ന് ഭയന്ന് ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടി വീടുവിട്ടിറങ്ങിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

അമ്മ സുല്‍ഫത്ത്, സഹോദരന്‍ അമല്‍

 

Share news
error: Content is protected !!
Scroll to Top