അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം ;താനൂരില്‍ ഒരാള്‍ പിടിയില്‍

താനൂര്‍: അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയയാള്‍ താനൂരില്‍ പിടിയിലായി. പരിയാപുരം ഓലപ്പീടികയില്‍ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലത്ത് റെയ്ഡ് ചെയ്തപ്പോഴാണ് പുത്തന്‍ തെരു സ്വദേശി കിഴക്കേ വീട്ടില്‍ നിശാന്ത് പിടിയിലായത്..

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന് സഹായം നല്‍കുന്ന കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്‍സിയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്‌പെകര്‍ ജീവന്‍ ജോര്‍ജ്,എഎസ്‌ഐ ജയകൃഷ്ണന്‍ ,ഡാന്‍സഫ് സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top