പരപ്പനങ്ങാടി കുപ്പിവളവിൽ   14വയസുകാരനെ ആക്രമിച്ചതായി പരാതി; ഒരാൾ കസ്റ്റഡിയിൽ

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പി വളവിൽ ഇന്ന് രാവിലെ മദ്രസ്സ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി. ചെമ്മല റഷീദിൻ്റെ മകൻ ഖാജ(14)യെ ആണ് ബൈക്കിൽ പോകുകയായിരുന്ന രണ്ടു പേരിൽ ഒരാൾ ആക്രമിച്ചത്.

സംഭവത്തിൽ പരപ്പനങ്ങാടി ചെട്ടിപ്പടി  തുന്നര് കണ്ടി രാമനാഥനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസിന്റെ നടപടി.
കുട്ടിയെ ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്

Share news
error: Content is protected !!
Scroll to Top