HIGHLIGHTS : 13 years imprisonment in drug case
വടകര : മയക്കുമരുന്ന് കൈവശംവച്ച് കേസില്‍ പ്രതിക്ക് കഠിനതട വും പിഴയും ശിക്ഷ. കോഴി ക്കോട് കൊളത്തറ കുണ്ടായി ത്തോട് നന്തുണിപാടം കുന്ന ത്തുപറമ്പില്‍ സല്‍മാന്‍ ഫാരി സി(27)നെയാണ് വടകര എന്‍ ഡിപിഎസ് കോടതി ശിക്ഷിച്ചത്. 13 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയുമാണ് ശി ക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനു ഭവിക്കണം.
2022 നവംബര്‍ 21 നാണ് കേസിനാസ്പദമായ സം ഭവം. കോഴിക്കോട് അരവിന്ദ് ഘോഷ് റോഡിലെ കൊറിയര്‍ സര്‍വീസിന് മുന്‍വശം വച്ച് പ്രതിയെ 3.25 ഗ്രാം എല്‍എ സ്ഡി സ്റ്റാമ്പ്, 10.020 ഗ്രാം മെത്തഫിറ്റമിന്‍, 5 ഗ്രാം കഞ്ചാ വ് എന്നിവയുമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത്ത് ബാബുവാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ വി ലിജീഷ് ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു