കടന്നല്‍ കുത്തേറ്റ് 11 പേര്‍ക്ക് പരിക്ക്

HIGHLIGHTS : 11 people injured in wasp stings

careertech

തിരൂര്‍ : മംഗലത്ത് കടന്നല്‍ കുത്തേറ്റ് കു ട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. മംഗലം പെരുന്തിരുത്തി, കൂട്ടായി കടവ് പ്രദേശത്താണ് ചൊവ്വ പകല്‍ രണ്ടോടെ കടന്നല്‍ കൂടി ളകി പ്രദേശവാസികളെ ആക്രമി ച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരു ന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവര്‍ക്കുമാണ് കുത്തേറ്റത്. മരത്തില്‍ കുടുകെ
ട്ടിയ വലിയ വിഷമുള്ള കടന്നലാ ണ് കുത്തിയത്. പരുന്ത് കൊത്തി യതിനെ തുടര്‍ന്ന് കൂടിളകി വീഴു കയായിരുന്നു.

കടന്നല്‍ കുത്തേറ്റ് പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തന്‍പുരക്കല്‍ സന്തോഷി ന്റെ മകന്‍ നന്ദു (8), കരുവാന്‍പു രക്കല്‍ സ്വപ്ന (42), പുത്തന്‍പുര ക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീല ക്ഷ്മി (7), പുത്തന്‍പുരക്കല്‍ സു ഭാഷിന്റെ മകള്‍ സ്‌നേഹ (7), പുത്തന്‍പുരക്കല്‍ സന്തോഷിന്റെ മകന്‍ ശ്രീഹരി (13), കൊളങ്കരി തന്‍വീര്‍ (28), പുത്തന്‍വീട്ടില്‍ താജുദ്ദീന്‍, പുത്തന്‍പുരക്കല്‍ ഷൈന്‍ബേബി (39), പുത്തന്‍ പുരക്കല്‍ വള്ളിയമ്മു (55), മംഗ ലം കൂട്ടായി പാലംചെരണ്ട രാ ഗേഷിന്റെ മകള്‍ സ്വാതിക് (2), കുട്ടായി കടവ് തൃക്കണാശേരി മോഹനന്‍ (67) എന്നിവരെ തി രൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!