Section

malabari-logo-mobile

1020 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാര്‍; ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ സ്ത്രീ ഭൂരിപക്ഷം

HIGHLIGHTS : 1000 men for 1020 women; The majority of women are male to female

ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാത പുതിയ കണക്കുകളില്‍ സ്ത്രീ ഭൂരിപക്ഷം. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 2019 – 21 പ്രകാരം 1020 സ്ത്രീകള്‍ക്ക് 1000 പുരുഷന്മാര്‍ എന്നതാണ് പുതിയ സ്ത്രീപുരുഷാനുപാതം. നവംബര്‍ 24 കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു നേരത്തെ ഇത് 2.2 ശതമാനമായിരുന്നു. 15 വയസ്സ് താഴെയുള്ളവരുടെ എണ്ണം 26.5 ശതമാനമായി കുറഞ്ഞു നേരത്തെ 28.6 ശതമാനം ആയിരുന്നു.

sameeksha-malabarinews

മറ്റു പ്രധാന ആരോഗ്യ സൂചകങ്ങള്‍ നിയമപരമായ പ്രായത്തില്‍ താഴെയുള്ള വിവാഹിതരായ സ്ത്രീകള്‍ 23.3% ആയും പുരുഷന്മാര്‍ 17.7% ആയും കുറഞ്ഞു. ശിശുമരണനിരക്ക് 15.2 ആയും നവജാത ശിശുമരണ നിരക്ക് 24.9 ആയും 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 41.9 ആയും കുറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!