കാസര്‍കോട് 10 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീണു, ആര്‍ക്കും പരിക്കില്ല

കാസര്‍കോട്: വോര്‍ക്കാടി സുങ്കതകട്ടയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണു. ആര്‍ക്കും പരിക്കില്ല. മൂന്ന് നിലകളുള്ള കെട്ടിടം 10 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ്. കെട്ടിടത്തിന് വിള്ളല്‍ വന്നതിനാല്‍ രണ്ട് ദിവസം മുമ്പേ താമസക്കാരേയും കടകളും ഓഫീസുകളും ഒഴിപ്പിച്ചിരുന്നു. വോര്‍ക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്.

കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്. രണ്ട് കുടുംബങ്ങള്‍ ഈ കെട്ടിട്ടത്തില്‍ താമസിക്കുന്നുണ്ടായിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.

 

Share news
error: Content is protected !!
Scroll to Top