താനൂര്‍ : താനൂരില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളെ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നിറമരുതൂര്‍ ഹിദായത്ത് നഗറില്‍ കട വരാന്തയില്‍ ഉറങ്ങുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്നയാളെ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. കാളാട് തത്തന കത്ത് ഫവാസ് (23) നെയാണ് പിടികൂടിയത്. തലേ ദിവസം മാനസിക വെല്ലുവിളിനേരിടുന്ന ഹംസ (52) യുമായി പ്രദേശത്തെ ചായകടയില്‍ വെച്ച് വാക്കേറ്റം നടന്നിരുന്നു എന്നാണ് പറയുന്നത്.
31 ന് രാത്രിയോടെയാണ് ഹംസയെ മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ പള്ളിയിലേക്ക് പ്രാര്‍ഥനക്ക് പോകുന്നവരാണ് ഒരാള്‍ രക്തത്തില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. പരിക്കേറ്റയാളെ നാട്ടുക്കാര്‍ ഉടന്‍ തിരൂര്‍ ഗവ: ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ പരിശോധനക്കുശേഷം അവിടെ നിന്നും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് താനൂര്‍ സി.ഐ. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള താനൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. കൃഷ്ണലാല്‍, എ.എസ് ഐ ഷിബു, സി പി ഒ കൃഷ്ണ പ്രസാദ്, സുചിത്ത് എന്നിവര്‍ നാഗര്‍കോവിലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. താനൂര്‍ പോലീസ് കേസെടുത്തു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തിരൂര്‍ സബ് ജയിലിലേക്കയച്ചു.



