മാങ്കാവ് പാലം നവീകരിക്കാന്‍ 1.18 കോടി

കോഴിക്കോട്: സി എച്ച് മേല്‍പ്പാലത്തിനും എ കെ ജി മേല്‍പ്പാലത്തിനും പിറകെ മാങ്കാവ് പാലവും നവീകരിക്കുന്നു. നവീകരണ ജോലികള്‍ക്കായി 1.18 കോടി രൂപയുടെ അനുമതിയായി. സാങ്കേതികാനുമതികൂടി ലഭിച്ചശേഷം ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. പണി ഉടന്‍ തുടങ്ങും.

നഗരത്തിലെ പഴക്കംചെന്ന പാലങ്ങളിലൊന്നാണ് മാങ്കാവിലേത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ പാലത്തിന്റെ ആയുസ്സ് 30 വര്‍ഷംകൂടി വര്‍ധിക്കും. ആദ്യ ബൈപാസായ മീഞ്ചന്ത-എരഞ്ഞിപ്പാലം മിനി ബൈപാസില്‍ മാങ്കാവ് പുഴക്ക് കുറുകെ നിര്‍മിച്ച 19.4 മീറ്റര്‍ നീളമുള്ള പാലത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ദീര്‍ഘദൂര ബസുകളും ലോറികളുള്‍മുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. വാഹനങ്ങള്‍ ഇടിച്ച് കൈവരികള്‍ പലയിടത്തും തകര്‍ന്നിട്ടുണ്ട്. ഇതെല്ലാം പുതുക്കി നിര്‍മിക്കും.

നിലവിലെ കോണ്‍ക്രീറ്റ് ഇളക്കിമാറ്റി കാഥോഡിക് സംരക്ഷണം നല്‍കും. ഇതോടൊപ്പം സ്പാനുകളും ബലപ്പെടുത്തും. പാലത്തിന് അഞ്ച് സ്പാനുകളാണുള്ളത്.

നഗരത്തിലെ മേല്‍പ്പാലങ്ങളുടെ നവീകരണത്തിന് തുടക്കം കുറിച്ച സിഎച്ച് മേല്‍പ്പാലത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഫ്രാന്‍സിസ് റോഡിലെ എ കെ ജി മേല്‍പ്പാലത്തിന്റെ നവീകരണവും പുരോഗമിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top