Section

malabari-logo-mobile

ഹൈറുന്നിസ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസഡന്റ്

HIGHLIGHTS : വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്

വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി എം ഹൈറുന്നിസ വിജയിച്ചു. 9 നെതിരെ 12 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ രുക്മിണിയെ പരാജയപ്പെടുത്തി ഹൈറുന്നീസ വിജയിച്ചത്. ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.

മുസ്ലിംലീഗിലെ വി. ജമീലയെ രാജിവെപ്പിച്ച ഒഴിവിലേക്കാണ് ഹൈറുന്നിസയെ തിരഞ്ഞെടുത്തത്. 23-ാം വാര്‍ഡില്‍ നിന്നും യുഡിഎഫ് റബലായി ജയിച്ച ഹൈറുന്നിസയെ പ്രസിഡന്റാക്കുന്നതില്‍ കോണ്‍ഗ്രസിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ട് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയാണ് വിഷയം പരിഹരിച്ചത്.

sameeksha-malabarinews

ഇന്നു രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!