Section

malabari-logo-mobile

മമതയ്‌ക്ക് വഴങ്ങേണ്ട; കോണ്‍ഗ്രസ്

HIGHLIGHTS : ദില്ലി : തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങേണ്ട കാര്യമില്ലെന്ന്

ദില്ലി : തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാമം. കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ച പശ്ചാത്തതില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാരായ എകെ ആന്റണി, പി ചിദംബരം എന്നിവര്‍ പങ്കെടുത്തു.

എന്നാല്‍ മമതയെ അനുനയിപ്പിക്കാന്‍ വിട്ടുവീഴ്ചയാകാമെന്ന നിലപാടിലായിരുന്നു സോണിയ. സോണിയയുടെ ഈ നിലപാടിനെ  പ്രധാനമന്ത്രിയും ചിദംബരവും  എതിര്‍ക്കുകയായിരുന്നു.

sameeksha-malabarinews

 ഡീസല്‍ വില, പാചകവാതക സിലിണ്ടറുകളുടെ എണ്ണം എന്നീ കാര്യങ്ങളില്‍ നേരിയ ഇളവുകള്‍ ഉണ്ടായേക്കും എന്ന് സൂചനയുണ്ട്. എന്നാല്‍ ചില്ലറവ്യാപാര രംഗത്തെ വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല. കാര്യങ്ങള്‍ മമതയെ അറിയിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. 

ഡീസല്‍ വിലവര്‍ദ്ധന, ചില്ലറ വ്യാപാര നിക്ഷേപം എന്നീ വിഷയങ്ങളിലുള്ള നിലപാടില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാം യുപിഎസര്‍ക്കാറിനുള്ള പിന്‍തുണ പിന്‍വലിച്ചത്‌.

ഇതോടെ ന്യൂനപക്ഷമായ യു.പി.എ സര്‍ക്കാരിന് ഇപ്പോള്‍ 543 അംഗ ലോക്‌സഭയില്‍ 251 പേരുടെ പിന്തുണ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് വേണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!